body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

കാനഡ പാർലമെന്റ് തെരഞ്ഞെടുപ്പു ഒക്ടോബർ 19 നു, മത്സരരംഗത്ത് രണ്ട് മലയാളികളും

canada-general-election.jpg.image.784.410കാനഡയിലെ നാല്പത്തിമൂന്നാമത് പാർലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഒക്ടോബർ 19 നു നടക്കുന്ന തെരഞ്ഞെടുപ്പിൽ രണ്ട് മലയാളികളും മത്സര രംഗത്തുണ്ട്.  ഡോൺ വാലി ഈസ്റ്റിൽ നിന്നും മുൻ എം പി ജോ ദാനിയലും മാർക്കം തോൺഹിൽ മണ്ഡലത്തിൽ നിന്നും ജോബ്സൺ ഈശോയുമാണ് മത്സരരംഗത്തുള്ള മലയാളികൾ. ഇരുവരും ഭരണകക്ഷി ആയ കൺസർവേറ്റീവ് പാർട്ടി സ്ഥാനാർഥികളാണ്.

കഴിഞ്ഞ ഏതാനും മാസങ്ങളായി ജോബ്സൺ തെരഞ്ഞെടുപ്പ് പ്രവർത്തനരംഗത്ത്  മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച വച്ചിട്ടുള്ള  ജോബ്സണ് ഇതു കന്നിയങ്കമാണ്.  സ്വന്തമായി ചെയിൻ റസ്റ്റോറന്റുകൾ നടത്തി വരുന്ന ജോബ്സൺ ചങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ പഠിക്കുമ്പോൾ കെ എസ് യു പ്രവർത്തകനായിരുന്നു. ആർട്ട്സ് ക്ല്ബ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് രാജ്ഞിയുടെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് കാനഡയിൽ നിസ്വാർത്ഥ സേവനം നടത്തുന്നവർക്കായി നൽകിയ ജൂബിലി മെഡൽ, മാർക്കം നഗരത്തിൽ സമൂഫ്യ പ്രതിബദ്ധതയോടെ നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള മേയറുഎ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

ജോ ഡാനിയേൽ നിലവിൽ കൺസർവേറ്റീവ് പാർട്ടിയുടെ പാർലമെന്റ് അംഗമാണ്.  നിലവിൽ ഡോൺ വാലി ഈസ്റ്റിൽനിന്നുള്ള പാർലമെന്റ് അംഗമായ ഇദ്ദേഹം ഇക്കുറി ജനവിധി തേടുന്നത് ഡോൺ വാലി നോർത്ത് റൈഡിങ്ങിൽ നിന്നാണ്.

അൻപത്തിയാറുകാരനായ സ്റ്റീഫൻ ഹാർപറാണ് നിലവിൽ കാനേഡിയൻ പ്രധാനമന്ത്രി. 2006 മുതൽ കൺസർവേറ്റീവ് പാർട്ടിയാണു ഭരണത്തിൽ. ന്യൂ ഡെമോക്രാറ്റ്സ്, ലിബറൽ പാർട്ടികൾ  ഉയർത്തുന്ന വെല്ലുവിളികളെയും ശക്തമായ പ്രചാരണത്തേയും അതിജീവിച്ചു മാത്രം ഇക്കുറി കൺസർവേറ്റീവ് പാർട്ടിക്ക് ഭരണം നിലനിർത്താൻ കഴിയൂ.   രാജ്യാന്തര തലത്തിലെ കാനഡയുടെ സൈനിക ഇടപെടലുകൾ, പൌരത്വം സംബന്ധിച്ച നിയമ പരിഷ്കാരങ്ങൾ, നികുതി ഘടനയിലെ മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പിൽ പ്രധാന വിഷയങ്ങളാകുമെന്നാണ് കരുതുന്നത്.

അറുപതുകാരനായ തോമസ് മൾക്കെയ്ടീന്റെ നേതൃത്വത്തിൽ നാലു വർഷമായ മുഖ്യ പ്രതിപക്ഷ കക്ഷിയായ ന്യൂ ഡമോക്രാറ്റ്സ് ഇതു വരെ ദേശീയ തലത്തിൽ ഭരണത്തിലേറിയിട്ടില്ല.  എന്നാൽ അടുത്തയിടെ നടന്ന ആൽബർട്ട പ്രവിശ്യാ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയുടെ നീണ്ട നാലു പതിറ്റാണ്ട് ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറിയതിന്റെ ആവേശത്തിലാണു. പാർട്ടി ഇപ്പോൾ.

നിലവിൽ 308 അംഗങ്ങളുള്ള പൊതുസഭയിൽ ഹാർപറൂടെ കൺസർവേറ്റീവ് പാർട്ടിക്കു 159 അംഗങ്ങളാണുള്ളതു.  ഇന്ത്യൻ സമൂഹം ഉൾപ്പെടെ കാനഡയിലെ പ്രമുഖമായ കുടിയേറ്റ വിഭാഗങ്ങളുമായി ഉറ്റ ബന്ധം സൂക്ഷിക്കുന്ന ഹാർപറുടെ പ്രതീക്ഷയും ഇത്തരത്തിലുള്ള വിവിധ സമൂഹങ്ങളിലാണ്.  ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹാർപർ ഇന്ത്യൻ സമൂഹം അദ്ദേഹത്തെ പിന്തുണക്കുമെന്നു തന്നെ ഉറച്ചു വിശ്വസിക്കുന്നു.   മോദിയെ പോലെ തന്നെ മിക്ക രാജ്യങ്ങളുടെയും ഭരണത്തലവന്മാരും ഭരണകർത്താക്കളും അടുത്തയിടെ ഒട്ടാവ സന്ദർശിച്ചത് ഹാർപറുമായുള്ള വ്യക്തിബന്ധം വെളിപ്പെടുത്താൻ വേണ്ടിയാണെന്നു വിലയിരുത്തപ്പെടുന്നു.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top