കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ന്യൂ സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു

suez-canal.jpg.image.784.410 ഇസ്ലാമിയ : രാജ്യാന്തര പിന്തുണയുടെ പതാകകൾ പാറിയ ശുഭമുഹൂർത്തത്തിൽ ന്യൂ സൂയസ് കനാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ 12 രാഷ്ട്ര നേതാക്കൾ പങ്കെടുത്തു.ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗാഡ്കരി ഇന്ത്യയെ പ്രതിനിധീകരിച്ചു

മെഡിറ്ററേനിയൻ കടലിനും ചെങ്കടലിനും ഇടയിൽ നിലവിലുള്ള സൂയസ് കനാലിന്റെ വലിപ്പവും സൗകര്യവും വർധിപ്പിക്കുന്നതാണ് പുതിയ കനാൽ. 72 കിലോമീറ്ററാണ് മൊത്തം നീളം. ഇതിൽ 35 കിലോമീറ്റർ നിലവിലുള്ള കനാലിനു സമാന്തരമായി നിർമിച്ചു. 37 കിലോമീറ്റർ നിലവിലുള്ള കനാലിന്റെ ആഴം വർധിപ്പിച്ചു. 164 കിലോമീറ്റർ ആണ് സൂയസ് കനാലിന്റെ നീളം.

കപ്പലുകളുടെ ഗതാഗത വേഗം വർധിപ്പിക്കാൻ പുതിയ കനാൽ സഹായിക്കും. കൂടാതെ ഇനി ഒരേസമയം രണ്ടു കപ്പലുകൾക്ക് കടന്നുപോകാനും കഴിയും. ഒരു ദിവസം 49 മുതൽ 97 വരെ കപ്പലുകളാണ് സൂയസ് കനാൽ വഴി കടന്നുപോകുന്നത്. പലപ്പോഴും മൂന്നു മുതൽ 11 മണിക്കൂർ വരെ കാത്തുകിടക്കേണ്ടി വരാറുണ്ട്. ഇതിനും പരിഹാരമാകും.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top