കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വിഡിയോ ചാറ്റ്: പുതിയ ഫീച്ചറുകളുമായി വാട്സാപ്പ്

whatsapp2.jpg.image.784.410വാട്സാപ്പിലൂടെ ലഭിക്കുന്ന സുന്ദരന്‍ വിഡിയോകൾ ശേഖരിച്ചു വയ്ക്കാനാകുന്നില്ല എന്ന സങ്കടം ഇനി വേണ്ട. ചാറ്റുകൾ ശേഖരിച്ചു സൂക്ഷിക്കുവാനാകുന്നതു പോലെ ഇനി വിഡിയോയും വാട്സാപ്പിൽ ശേഖരിച്ചു സൂക്ഷിക്കാം. ഇതിനു സഹായകമാകുന്ന ചില പുതിയ ഫീച്ചറുകൾ വാട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നു. വാട്സാപ്പ് ഐഒഎസ് വേർഷൻ ഉപയോഗിക്കുന്നവർക്കു വേണ്ടി മാത്രമാണ് പുതിയ ഈ ‘വിഡിയോ ആർക്കൈവ് ഫീച്ചർ.’

വിഡിയോകൾ ശേഖരിച്ചു സൂക്ഷിക്കുന്നതിനു പുറമെ വിഡിയോയും ചിത്രങ്ങളും കൂടുതൽ‌ മികച്ച രീതിയിൽ ക്രോപ് ചെയ്യുവാനും ആപ്പിൾ മാപ്സ് ഫീച്ചറുപയോഗിച്ചു ലൊക്കേഷൻ ഷെയറിങ് നടത്തുവാനും സാധിക്കും. വിളിക്കുമ്പോൾ ഡേറ്റ ഉപയോഗം കുറയ്ക്കുവാനുള്ള സാങ്കേതിക വിദ്യയും നല്‍കിയിരിക്കുന്നു. സെറ്റിങ്സിൽ ചാറ്റ്സ് ആൻഡ് കോൾസ് എന്ന ഓപ്ഷന്‍ ഉപയോഗിച്ച് ഈ ഫീച്ചർ ക്രമീകരിക്കുവാനാകും.

ചാറ്റിങ്ങിൽ സ്ക്രോൾ ചെയ്യുമ്പോൾ പഴയ ചാറ്റ് മെസേജുകൾ പ്രത്യക്ഷപ്പെടും. സ്വകാര്യ ചാറ്റിങ്ങിനു നോട്ടിഫിക്കേഷൻ, ശബ്ദ മെസേജുകൾ നിശബദ്മാക്കാനുള്ള ഫീച്ചർ എന്നിവയും പുതിയതായി വാട്സാപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചാറ്റ് സന്ദേശങ്ങൾ സ്വൈപ് ചെയ്ത് വായിച്ചതായോ വായിക്കാത്തവയായോ രേഖപ്പെടുത്താം.

കോണ്ടാക്റ്റുകൾ കോണ്ടാക്റ്റ് ആപ് ഉപയോഗിച്ചു മറ്റുള്ളവർക്കു കൈമാറുവാനും ആപ്പിൾ മാപ്സ് ഉപയോഗിച്ചു വാട്ട്സ്ആപ്പിലുടെ നേരിട്ടു ലൊക്കേഷൻ കൈമാറുവാനും സാധിക്കും. വലിയ തംബ്നെയിൽ രൂപത്തിലാണ് ലൊക്കേഷനുകൾ ഇപ്രകാരം ഷെയർ ചെയ്യുമ്പോൾ പ്രത്യക്ഷപ്പെടുക. ആപ്പിളിന്റെ ഐഒഎസ് ഉപയോഗിക്കുന്നവർക്കു വേണ്ടി മാത്രമുള്ളതാണ് ഈ പുതിയ ഫീച്ചറുകളെല്ലാം.

കടപ്പാട് : മലയാള മനോരമ ഓൺലൈൻ

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top