കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഒരു കയ്യുള്ള കുഞ്ഞിന് കൂട്ട് മൂന്നുകാലുള്ള നായ!

ക്യൂട്ട്

ആസ്ട്രേലിയയിലെ ക്യൂൻസ് ലാൻഡിലാണ് ഈ അപൂർവ സൗഹൃദം. ജന്മനാ തന്നെ ഒരു കൈ മാത്രമുള്ള ഒരു വയസ്സുകാരി എല്ലയുടേയും മൂന്നു കാൽ മാത്രമുള്ള കൂട്ടുകാരി നായയുടേയും കഥയാണിത്.

ഒരു കൈ മാത്രമായി എല്ല ജനിച്ചു വീണപ്പോൾ എല്ലാവരും സങ്കടപ്പെട്ടു.  എന്നാൽ ആ സങ്കടത്തിന് അധികം ആയുസ്സില്ല എന്ന് ആ മിടുക്കി തെളിയിച്ചു.   ഒരു വയസ്സേ ആയുള്ളൂവെങ്കിലും രണ്ട് കൈ കൊണ്ട് മറ്റു കുഞ്ഞുങ്ങൾ ചെയ്യുന്നതെല്ലാം ഈ കൊച്ചു മിടുക്കി തന്റെ ഒറ്റകൈ കൊണ്ട് ചെയ്യും.

ഓൺലൈനിൽ സ്നോയി എന്ന മൂന്നു കാലുള്ള നായയുടെ പരസ്യം വന്നപ്പോൾ എല്ലയുടെ അമ്മ ബ്രൂക്ക് പിന്നെ ഒന്നും ആലോചിച്ചില്ല.  അംനയോട്ടിക് ബോൺ സിൻഡ്രോം ബാധിച്ച് ഒരു കൈയുടെ കുറവുള്ള തന്റെ കുഞ്ഞിനു കൂട്ടായി സ്നോയി തന്നെ മതി എന്നു തീരുമാനിച്ചു അവളെ വരുത്തി.

ella-with-family

മാതാപിതാക്കളോടും മൂത്ത സഹോദരനോടുമൊപ്പം എല്ല. ചിത്രത്തിന് കടപ്പാട്ഫേസ്‌ബുക്ക്

ഇപ്പോൾ രണ്ടു പേരും നല്ല കൂട്ടായി. ഈ കൂട്ടു കെട്ട് എന്നും നിലനിൽക്കുമെന്നാണ് ബ്രൂക്ക് പറയുന്നത്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top