കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

എല്ലാ മലയാളികൾക്കും റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ…….. ……….. ……..

onam

 

 

നാളെ ഓണം.  പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണനാൾ മലയാളികൾക്ക് മറക്കാനാവാത്ത ദിവസമാണ്. ഓണപൂക്കളും ഓണത്തുമ്പികളൂം ഓണ ഊഞ്ഞാലും എല്ലാത്തിലുമുപരി ഓണസദ്യയും മലയാളികൾ എന്നും മനസ്സിൽ താലോലിക്കുന്ന മധുരതരമായ സ്വപ്നങ്ങളാണ്.  തൊഴിൽ തേടി വിദേശത്തെത്തുന്ന ഓരോ മലയാളിയുടെയും മനസ്സ് ഓണക്കാലത്ത് കേരളത്തിലെത്തും.

പ്രിയപ്പെട്ടവരോടൊപ്പം തൂശനിലയിൽ വിളമ്പിയ ഓണസദ്യയുണ്ണാൻ ഓരോ മലയാളിയുടേയും മനസ്സ് തുടിക്കും.  വിദേശത്ത്  കൂട്ടുകാരോടോ വീട്ടുകാരോടൊ ഒപ്പം ഇരുന്നു ഓണസദ്യ  ഉണ്ണുമ്പോഴും മലയാളിയുടെ മനസ്സിൽ നാട്ടിലെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൾ ഓടിയെത്തും. അമ്മ വിളമ്പുന്ന ഓണസദ്യയും അച്ഛന്റെ കയ്യിൽ നിന്നു കിട്ടുന്ന ഓണക്കോടിയും വിലമതിക്കാനാവാത്തതാണ്.   തുമ്പി തുള്ളലും വള്ളം കളിയും ഒക്കെ നഷ്ടമാവുന്നത് വേദനയോടെ ഓർക്കാത്ത മലയാളി ലോകത്തൊരിടത്തും ഉണ്ടാവില്ല.

ലോകത്തിന്റെ എല്ലാ‍ ഭാഗത്തുമുള്ള എല്ലാ മലയാളികൾക്കും റേഡിയോ ഹാർട്ട്സ്ബീറ്റിസിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top