കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മൊയ്തീന് ആദ്യയാഴ്ച വമ്പൻ കളക്ഷൻ

ennu-ninte-moideen എന്ന് നിന്റെ മൊയ്തീൻ’ എന്ന ചിത്രം പ്രേക്ഷക പ്രശംസപിടിച്ചുപറ്റി കേരളമാകെ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരികയാണ്. കോഴിക്കോട് മുക്കത്ത് ജീവിച്ചിരുന്ന മോയ്തീന്റെയും കാഞ്ചനമാലയുടെയും യഥാർത്ഥ ജീവിതകഥ അഭ്രപാളികളിലെത്തിയപ്പോൾ പ്രേക്ഷകർ അത് നെഞ്ചോടു ചേർത്ത് സ്വീകരിച്ചു. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തികൊണ്ട് മികച്ച പ്രേക്ഷക അഭിപ്രായമാണ് ചിത്രം നേടുന്നത്. നവമാധ്യമങ്ങളിലും ഇപ്പോൾ ചർച്ചാ വിഷയം ‘എന്ന് നിന്റെ മൊയ്തീൻ’ തന്നെ. കഴിഞ്ഞയാഴ്ച (19/ 9 / 2015) റിലീസ് ചെയ്ത ‘എന്ന് നിന്റെ മൊയ്തീൻ’ എന്ന മാനുക്കാക്കാന്റെയും കാഞ്ചനക്കുട്ടിയുടെയും അനശ്വര പ്രണയകാവ്യം എല്ലാ തീയറ്ററുകളിലും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ചിത്രത്തിന്റെ ഒരാഴ്ചത്തെ ഗ്രോസ് കളക്ഷൻ ഏകദേശം 7 .5 കോടി രൂപയ്ക്കടുത്താണ്. 91 സ്ക്രീനുകളിൽ നിന്നായി 3.25 കോടിക്ക് മേൽ ചിത്രം ഷെയർ നേടിയിട്ടുണ്ട്.

മലബാർ ഏരിയയിലൊക്കെ ഭ്രാന്തമായ ഒരാവേശമാണ് പ്രേക്ഷകർ ചിത്രത്തോട് കാണിക്കുന്നത്. ഇവിടുന്നു നിന്ന് തന്നെയാണ് ചിത്രം കൂടുതൽ കളക്ഷൻ നേടുന്നതും. പലയാവർത്തി ചിത്രം കാണുന്ന പ്രേക്ഷകരാണ് അധികവും. ഇന്നലെ മുതൽ സ്ക്രീനുകളുടെ എണ്ണം വീണ്ടും കൂടിയിട്ടുണ്ട്. അടുത്തയാഴ്ച കേരളത്തിന്‌ പുറത്തും ചിത്രം റിലീസ് ചെയ്യുന്നതോടെ ഒരു വമ്പൻ ബ്ലോക്ക്‌ബസ്റ്ററായി ചിത്രം മാറുമെന്ന് ഉറപ്പാണ്‌.

നാട്ടിലെ ഹീറോയായ മൊയ്തീനും സുന്ദരിയായ കാഞ്ചനമാലയും തമ്മില്‍ ഉടലെടുക്കുന്ന പ്രണയത്തോടെയാണു സിനിമ തുടങ്ങുന്നതു. ഇവര്‍ തമ്മിലുള്ള പ്രണയം കുടുംബങ്ങളില്‍ കലാപം സൃഷ്ടിക്കുകയും ഉറച്ച മനസോടെ എന്നാല്‍ മറ്റുള്ളവര്‍ക്കുവേണ്ട ത്യാഗം ചെയ്തും മൊയ്തീനും കാഞ്ചനയും കാത്തിരിക്കുന്ന കാലമാണു സിനിമയുടെ ആഖ്യാനം. ഇതിനിടയില്‍ എഴുപതുകളിലെ മലബാറിന്റെ പശ്ചാത്തലവും മതബോധവും രാഷ്ട്രീയവും യുവത്വത്തിന്റെ ചിന്തകളും പശ്ചാത്തലമായി അവതരിപ്പിക്കുന്നു. അത്തരം പശ്ചാത്തലങ്ങളെ പിന്നിലേക്കുനിര്‍ത്തി തീവ്രമതബോധത്തിന്റെ വേലിക്കെട്ടുകളെ മറന്നുള്ള മൊയ്തീന്റെയും കാഞ്ചനയുടേയും പ്രണയത്തിന്റെ തീവ്രതയിലൂന്നിനില്‍ക്കാനാണു സിനിമയുടെ ഏറിയപങ്കും ശ്രമിക്കുന്നത്. മൊയ്തീനും പിതാവുമായുള്ള സംഘര്‍ഷം, കാഞ്ചനമാലയും ജ്യേഷ്ഠന്‍ സേതുവും(ബാല) തമ്മിലുള്ള ഏറ്റുമുട്ടല്‍, കാഞ്ചനയുടെ ബന്ധവുമായ അപ്പു (ടൊവിനോ തോമസ്)വിന്റെ ഏകപക്ഷീയമായ തീവപ്രണയം എന്നീ മൂന്നു സാഹചര്യങ്ങളിലൂടെയാണു സിനിമ മുന്നേറുന്നത്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top