കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

രാജമൗലിയുടെ ബിഗ്‌ ബജറ്റ് ചിത്രം ഗരുഡയിൽ മോഹൻലാൽ, മഹേഷ്‌ ബാബു, പുനീത് രാജ്കുമാർ എന്നീ സൂപ്പർ താരങ്ങൾ……

30-1443592618-mohanlal-collaborates-with-ss-rajamouli

ഇന്ത്യൻ സിനിമയുടെ സ്ക്രീനിൽ വിസ്മയങ്ങൾ തീർത്ത മെഗാ ചിത്രമായ ‘ബാഹുബലി’യുടെ സംവിധായകൻ എസ് എസ് രാജമൗലി ഇപ്പോൾ ഇതേ ചിത്രത്തിന്റെ രണ്ടാം പതിപ്പിന്റെ പണിപ്പുരയിലാണ്. അതിനൊപ്പം കേൾക്കുന്ന വാർത്ത ‘ബാഹുബലി’യുടെ രണ്ടാം പതിപ്പിന് ശേഷം രാജമൗലി ഒരുക്കുന്ന ചിത്രത്തെക്കുറിച്ചാണ് ‘ഗരുഡ’ എന്നാണ് രാജമൗലിയുടെ അടുത്ത ചിത്രത്തിന്റെ ടൈറ്റിൽ എന്നും മഹാഭാരതത്തിൽ നിന്നും പ്രചോദനമുൾക്കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നത് എന്നുമാണ് കേൾക്കുന്നത്.

മോഹൻലാൽ, മഹേഷ്‌ ബാബു, പുനീത് രാജ്കുമാർ എന്നീ സൂപ്പർ താരങ്ങളുടെ പേര് ഈ ചിത്രത്തിനായി ഉയർന്നു കേൾക്കുന്നുണ്ട് .ഇന്ത്യൻ സിനിമയിലെ ഈ സൂപ്പർ താരങ്ങളെ  സിനിമയിലൂടെ ഒന്നിപ്പിക്കാനാണ് രാജമൗലി ശ്രമിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബാഹുബലി’ക്ക് തിരക്കഥ ഒരുക്കിയ രാജമൗലിയുടെ അച്ഛൻ വിജയേന്ദ്ര പ്രസാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം ,ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ചിത്രം ഒരുങ്ങുക. ഇത് ഒരു സൂപ്പർ ത്രില്ലെർ ആയിരിക്കും എന്നുള്ളതിൽ ഒരു സംശയവും വേണ്ട. ഏകദേശം 1000 കോടി ചിലവിൽ നിര്മിക്കുന്ന ഈ ചിത്രം ഇന്ത്യൻ സിനിമയിൽ തന്നെ ഒരു  വിപ്ലവം സ്രിഷ്ട്ടിക്കുമെന്നാനു നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ. ഇതിന്മേലുള്ള ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ നമുക്ക് കാത്തിരിക്കാം.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top