കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

എല്ലാവര്ക്കും റേഡിയോ ഹാർട്ട്സ്ബീറ്റ്സിന്റെ ദീപാവലി ആശംസകൾ……………….

diwali

ദീപാവലിയെന്നാല്‍ ദീപങ്ങളുടെ ഉല്‍സവം. പേരു പോലെ തന്നെ ദീപാവലിയെ അക്ഷരാര്‍ഥത്തില്‍ വെളിച്ചത്തിന്‍റെ ഉല്‍സവമാക്കി മാറ്റുകായാണ് വിശ്വാസികൾ.

വഴിയോരങ്ങളിലും വീട്ടുമുറ്റങ്ങളിലുമെല്ലാം പടക്കം പൊട്ടിക്കുന്ന തിരക്കിലായിരുന്നു കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ.

തുലാം മാസത്തിലെ അമാവാസി ദിനത്തിലാണ് ദീപാവലി ആഘോഷം. തിന്‍മയുടെ മേലുള്ള നന്‍മയുടെ വിജയത്തിന്‍റെ ഓര്‍മപുതുക്കല്‍. നരകാസുരനെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ നിഗ്രഹിച്ച ദിവസമെന്നും ദീപാവലിയെന്നാണ് വിശ്വാസം. രാവണവധത്തിന് ശേഷം അയോധ്യയില്‍ മടങ്ങിയെത്തിയ രാമനെയും സീതയെയും ദീപങ്ങള്‍ തെളിയിച്ച് പ്രജകള്‍ വരവേറ്റതിന്‍റെ സ്മരണ പുതുക്കലാണ് ദീപാവലിയെന്നതാണ് മറ്റൊരു വിശ്വാസം.

ദീപാവലി ദിനത്തില്‍ വിശ്വാസികള്‍ പുലര്‍ച്ചെ ക്ഷേത്രദർശനം നടത്തുന്നതും പതിവാണ്. ഒാരോ വീ‍ട്ടിലും ദീപങ്ങള്‍ തെളിച്ച് ലക്ഷ്മീ പൂജ ചെയ്ത് ഭക്തിയും, ആഘോഷവും ചേര്‍ത്താണ് നാടെങ്ങും ദീപാവലി ആഘോഷം.

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top