കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

പ്രണയ മധുരവുമായി അനാര്‍ക്കലി………

anarkali

ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും കണ്ടാസ്വദിക്കാന്‍ വകയുള്ള ചിത്രമാണ് സച്ചിയുടെ ആദ്യ സംവിധാന സംരംഭം, അനാര്‍ക്കലി. സംഗീതവും സംഘട്ടനങ്ങളും നാടകീയതയും എല്ലാം ഒത്തുചേരുന്നുണ്ടെങ്കിലും എല്ലാറ്റിലും മിതത്വം. നിറഞ്ഞുതുളുമ്പുന്നത് പ്രണയം മാത്രം…

 

കാണുമ്പോള്‍ മുന്‍വിധികള്‍ പലതും പ്രേക്ഷകന്റെ മനസ്സിലേക്ക് എറിഞ്ഞു കൊടുക്കുന്നുണ്ടെങ്കിലും അത്ര പെട്ടെന്നൊന്നും പിടിതരില്ല സച്ചിയുടെ കഥ. നാദിറയെത്തേടിയുള്ള ശന്തനുവിന്റെ യാത്രയില്‍ പ്രേക്ഷകനെ ഒപ്പംകൂട്ടാനുള്ള സസ്‌പെന്‍സുകള്‍ തിരക്കഥയില്‍ ഇഴ ചേര്‍ന്നിട്ടുണ്ട്.

ശന്തനുവിനെ പൃഥ്വിരാജ് മനോഹരമാക്കി. നാദിറയായെത്തിയ ബോളിവുഡ് താരം പ്രിയാല്‍ ഗോറും മികച്ചുനിന്നു. പക്ഷേ, ചിത്രത്തിലെ രസകണങ്ങള്‍ മറ്റുചില കഥാപാത്രങ്ങളാണ്. ലക്ഷദ്വീപിലെ ഓള്‍ ഇന്‍ ഓള്‍ ആയ ആറ്റക്കോയയും ശന്തനുവിന്റെ ആത്മസുഹൃത്ത് സക്കറിയയും ഡോ.ഷെറിനും റേഡിയോ നിലയത്തിലെ അനൗണ്‍സര്‍ രാജീവും തുടങ്ങി ചെറുതും വലുതുമായ ഒരുകൂട്ടം കഥാപാത്രങ്ങള്‍. അനാര്‍ക്കലിയുടെ കഥയ്ക്ക് സജീവമായ ഒരു പശ്ചാത്തലമൊരുക്കുന്നത് ഇവരാണ്.

സക്കറിയയായി ബിജു മേനോന്‍ പൃഥ്വിരാജിനൊപ്പം മികച്ച കൂട്ടുകെട്ടൊരുക്കി. ഡോ. ഷെറിന്‍ മിയയുടെ വ്യത്യസ്ത വേഷമാണ്. ബോളിവുഡ് താരം കബീര്‍ ബേദിയും സംസ്ഥാന പുരസ്‌കാരജേതാവ് സുദേവ് നായര്‍, സംസ്‌കൃതി ഷേണായ് എന്നിവരുമാണ് മറ്റ് അഭിനേതാക്കള്‍. അതിഥിവേഷങ്ങളിലെത്തിയ രണ്‍ജി പണിക്കരും ജയരാജ് വാര്യരും രസകരമായ അന്തരീക്ഷമൊരുക്കുന്നു.

ഉള്ളില്‍ പ്രണയം സൂക്ഷിക്കുന്ന ഏതൊരാള്‍ക്കും കണ്ടാസ്വദിക്കാന്‍ വകയുള്ള ചിത്രമാണ് സച്ചിയുടെ ആദ്യ സംവിധാന സംരംഭം. നിറഞ്ഞുതുളുമ്പുന്നത് പ്രണയം മാത്രം.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top