body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

അടികപ്യാരെ കൂട്ടമണിയിൽ നീരജും അജു വര്ഘീസും ധ്യാൻ ശ്രീനിവാസും….

Adi kapyare koottamani
പുതിയ പ്രതിഭകള്ക്ക് അവസരം നല്കിക്കൊണ്ട്  ഫ്രൈഡേ      ഫിലിം ഹൗസ് വീണ്ടും രംഗത്ത്. ജോണ് വര്ഗീസ് എന്ന  നവാഗതന്        കഥയെഴുതി സംവിധാനം  ചെയ്യുന്ന ‘അടികപ്യാരെ  കൂട്ടമണി’ എന്ന        ചിത്രത്തിന്റെ ചിത്രീകരണം തിരുവനന്തപുരത്ത്    ആരംഭിച്ചു.

ജോണ് വര്ഗീസ് നിരവധി മികച്ച ടെലിവിഷന് പരമ്പരകളും                  അണിയിച്ചൊരുക്കിയിട്ടുണ്ട്.

പ്രധാനമായും ഒരു മെന്സ് ഹോസ്റ്റലിനെ                                            പശ്ചാത്തലമാക്കിക്കൊണ്ടാണ് ഈ  ചിത്രത്തെ അവതരിപ്പിക്കുന്നത്.  തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി മെന്സ്  ഹോസ്റ്റലാണ് ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്.

വിജയ് ബാബുവും സാന്ദ്രാ തോമസുമാണ് ഈ ചിത്രത്തിന്റെ നിര്മ്മാതാക്കള്.  ഫ്രൈഡേ ഫിലിംസിന്റെ ചിത്രങ്ങളെല്ലാം ഏറെ പുതുമകള് നിറഞ്ഞതും  വ്യത്യസ്തവുമായിരുന്നു. ഫ്രൈഡേ, സഖറിയായുടെ ഗര്ഭിണികള്, മങ്കിപെന്, ആട്,  പെരുച്ചാഴി തുടങ്ങി എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്തം. എല്ലാം പുതിയ സംവിധായകരും.

പുതിയ പ്രതിഭകളെ കണ്ടെത്തി ചിത്രം നിര്മ്മിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിനായി നിരവധി കഥകള് കേള്ക്കുന്നു. അതില് ഏറെ ആകര്ഷകമായ കഥകള് ചിത്രമാക്കുന്നു. ഈ ചിത്രത്തോടൊപ്പം തന്നെ മുത്തുഗവ്വ് എന്ന ചിത്രവും തുടങ്ങുന്നുണ്ട്. നവാഗതനായ വിപിന്ദാസാണ് സംവിധായകന്. സുരേഷ് ഗോപിയുടെ മകന് ഗോകുലാണ് നായകന്.

പുതിയ തലമുറയുടെ വക്താക്കളായ ധ്യാന് ശ്രീനിവാസന്, അജു വര്ഗീസ്, നീരജ് മാധവ് എന്നിവര് ഈ ചിത്രത്തില് അണിനിരക്കുന്നുണ്ട്. കുഞ്ഞിരാമായണത്തില് ഇവര് മൂന്നുപേരും അണിനിരന്നിരുന്നു. അതിനുശേഷം മൂവരും വീണ്ടും ഒന്നിച്ച് അണിനിരക്കുന്ന ചിത്രം കൂടിയാണിത്.

പുതിയ തലമുറയില് ഏറെ ജനപ്രിയരായ അഭിനേതാക്കളാണ് ഇവര്. ഇവരുടെ സാന്നിധ്യം തന്നെ ഏറെ ആകര്ഷകമാകുന്നു. കുഞ്ഞിരാമായണത്തിന്റെ സംവിധായകനായ ബേസില് ജോസഫും ഈ ചിത്രത്തില് സുപ്രധാനമായ ഒരു വേഷത്തില് അഭിനയിക്കുന്നുണ്ട്.

ഇതെല്ലാം ഒരു നിമിത്തമാകുന്നുവെന്നേയുള്ളൂ… സംവിധായകനായ ജോണ് വര്ഗീസ് പറഞ്ഞു.

ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള ഒരു കഥയാകുമ്പോള് അതിനു പറ്റിയ അഭിനേതാക്കള് തന്നെ വേണമല്ലോ? ഈ സാഹചര്യത്തില് ധ്യാനും അജു വര്ഗീസും നീരജുമൊക്കെ ആ പ്രായത്തിലുള്ളവര് തന്നെ. പിന്നെ ബേസില് നല്ലൊരു നടനുമാണ്.

ഹോംലി മീല്സ് എന്ന ചിത്രത്തില് നല്ലൊരു വേഷം ബേസില് അഭിനയിച്ചിരുന്നു. സ്വന്തം ചിത്രമായ കുഞ്ഞിരാമായണത്തിലും ബേസിലിന്റെ സാന്നിധ്യമുണ്ട്.

ധ്യാനും അജുവും നീരജുമൊക്കെ ഹോസ്റ്റലിലെ അന്തേവാസികളാണ്. എ.കെ. സാജന്റെ മമ്മൂട്ടി ചിത്രത്തില് സുപ്രധാനമായ വേഷത്തില് അഭിനയിക്കുന്ന റോഷന് ഈ ചിത്രത്തിലും പ്രധാന വേഷത്തിലുണ്ട്. ഇവര്ക്കൊപ്പം ഏതാനും പുതുമുഖങ്ങള്ക്കും നല്ല വേഷമുണ്ട്.

മുകേഷ് ഇതുവരെ കൈകാര്യം ചെയ്യാത്ത ഒരു കഥാപാത്രത്തെ ഈ ചിത്രത്തില് അവതരിപ്പിക്കുന്നു. ആല്ഫ്രഡ് അച്ചന്. വൈദികനാണ്. ഹോസ്റ്റല് വാര്ഡന്. കണിശ്ശക്കാരനായ വൈദികന്.

ഒരു വൈദിക വേഷം മുകേഷ് ആദ്യമായി അവതരിപ്പിക്കുകയാണ്. മുപ്പതുവര്ഷത്തെ തന്റെ അഭിനയജീവിതത്തിനിടയിലെ തന്റെ ആദ്യാനുഭവം. മുകേഷ് പറഞ്ഞു.

നമിതാപ്രമോദാണ് നായിക. ‘അഷ്ടാലക്ഷ്മി’ എന്ന തമിഴ് കഥാപാത്രത്തെയാണ് നമിത അവതരിപ്പിക്കുന്നത്. മുഴുനീള കഥാപാത്രത്തെയാണ് നമിത ഈ ചിത്രത്തില് അവതരിപ്പിക്കുന്നത്.

മെയില്സ് ഹോസ്റ്റലില് നായികയായ അഷ്ടാലക്ഷ്മി രഹസ്യമായി കടന്നുചെല്ലുന്നു. തുടര്ന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് അത്യന്തം രസാവഹമായ മുഹൂര്ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.

സുന്ദരിയായ ഒരു പെണ്കുട്ടി ഒരു മെന്സ് ഹോസ്റ്റലിലെത്തിയാലുള്ള അവസ്ഥ? അവള് എന്തിനവിടെ എത്തി? ആരുടെയും കണ്ണില്പെടാതെയുള്ള രക്ഷപ്പെടുത്തല്… ഇതെല്ലാമാണ് ഇവിടെ അവതരിപ്പിക്കുന്നത്.

നൂറുശതമാനവും നര്മ്മമുഹൂര്ത്തങ്ങളിലൂടെ ഇതിനെല്ലാമുള്ള ഉത്തരം തേടുകയാണ് ഈ ചിത്രത്തിലൂടെ.

ബിജുക്കുട്ടന്, പ്രശസ്ത തമിഴ് നടന് ജോണ് വിജയ്, ദേവി അജിത്, അഞ്ജലി, തരികിട സാബു തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. തിരക്കഥ: ജോണ് വര്ഗീസ്, അഭിലാഷ് എസ്. നായര്. അജയ് കാച്ചപ്പിള്ളിയാണ് ഛായാഗ്രാഹകന്. എഡിറ്റിംഗ്: കാര്ത്തിക് ജോഗേഷ്, കലാസംവിധാനം: ത്യാഗു തവന്നൂര്, ഷിബു ജി. സുശീലന്, പ്ര?ഡക്്ഷന് എക്സിക്യൂട്ടീവ്: ബിജു അഗസ്റ്റിന്, സുനി വൈക്കം.

ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രം കാര്ണിവല് ഗ്രൂപ്പ് പ്രദര്ശനത്തിനെത്തിക്കുന്നു.

കടപ്പാട് : സിനിമമംഗളം

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top