body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

കഥപറയുമ്പോള്‍, മാണിക്യക്കല്ല്, 916 എന്നീ കുടുംബ ചിത്രങ്ങള്ക്ക്ത ശേഷം എം മോഹനന്‍ വീണ്ടും ഒരു മനോഹരമായ ചിത്രവുമായി പ്രേക്ഷകര്ക്ക്്‌ മുന്നിലേക്ക്‌

My-God-Movie

കഥപറയുമ്പോള്‍, മാണിക്യക്കല്ല്, 916    എന്നീ കുടുംബ     ചിത്രങ്ങള്‍ക്ക് ശേഷം എം  മോഹനന്‍ വീണ്ടും ഒരു        മനോഹരമായ  ചിത്രവുമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌       എത്തിയിരിക്കുകയാണ്.

 

15 വയസ്സുകാരന്‍ സാം തോട്ടുങ്ങലിന്റെ കഥയാണ്‌ ‘മൈ ഗോഡ്’. പക്ഷെ ഇതൊരു കുട്ടിചിത്രമല്ല. സ്കൂളില്‍ പഠിത്തത്തിനു അല്‍പ്പം പിന്നോട്ടുള്ള സാം പക്ഷെ മറ്റു പലതിലും മുന്‍പന്ദിയിലാണ്. പടം വരക്കാനും, കമ്പ്യൂട്ടറില്‍ വര്‍ക്ക്‌ ചെയ്യാനും, മറ്റുള്ളവരെ സഹായിക്കാനും എല്ലാം സാമിന് സന്തോഷമാണ്. പക്ഷെ വീട്ടുകാരുടെ അവഗണന സാമിന്‍റെ മനസ്സില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു. പിന്നീടു നടക്കുന്ന ഒരു സംഭവത്തില്‍ നിന്നാണ് ചിത്രം തുടങ്ങുന്നത്.

സാം തോട്ടുങ്ങല്‍ എന്ന കഥാപാത്രമായി എത്തിയ മാസ്റ്റര്‍ ആദര്‍ശ് നല്ല രീതിയില്‍ തന്നെ തനിക്കു കിട്ടിയ റോള്‍ കൈകാര്യം ചെയ്തു. തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്ന ഒരു പ്രകടനം തന്നെയായിരുന്നു.

ഭൂതകാലവും വര്‍ത്തമാനകാലവും ഇടകലര്‍ത്തി കഥപറയുന്ന ചിത്രത്തില്‍ സോഷ്യല്‍ വര്‍ക്കറായ ആരതിയുടെ റോളില്‍ എത്തിയ ഹണി റോസും, തന്‍റെ സ്വപ്നങ്ങളിലെക്കെത്താന്‍ സാം കണ്ടുപിടിച്ച അവന്റെ സുഹൃത്ത്, ഐടി വിദഗ്ധന്‍ ആധിരാജ ഭട്ടതിരിപ്പാട് (ആരതിയുടെ ഭര്‍ത്താവ്) എന്ന കഥാപാത്രമായി എത്തിയ സുരേഷ് ഗോപിയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
സുരേഷ് ഗോപി, മാസ്റ്റര്‍ ആദര്‍ശ് ശ്രീനിവാസന്‍,ഹണി റോസ് എന്നിവരെ കൂടാതെ  ജോയ് മാത്യൂ,രേഖാ,ഇന്ദ്രന്‍സ്,ദീപക്,ലെന എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തുന്നു. ശ്രീനിവാസന് അവതരിപ്പിച്ച ഫാദര്‍ വടക്കനും, ജോയ് മാത്യുവിന്‍റെ കഥാപാത്രവും പ്രത്യേകം എടുത്തുപറയേണ്ടതാണ്‌.

കാരുണ്യ വി ആര്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ മഹി പുതുശേരിയും ഷൈനി കെ വിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ബിജിബാലിന്റെ സംഗീതത്തില്‍ വിരിഞ്ഞ ചിത്രത്തിലെ പാട്ടുകള്‍ വളരെ ഇമ്പമുള്ളവയായിരുന്നു. രഞ്ജന്‍ എബ്രാഹാമിന്റെ എഡിറ്റിങ്ങും, ജിത്തു ദാമോദര്‍ന്റെ ക്യാമറയും മികച്ചരീതിയില്‍ത്തന്നെ ചിത്രത്തിനു മുതല്‍ക്കൂട്ടായി…

കുട്ടികളും മാതാപിതാക്കളും ഒരേപോലെ കണ്ടു മനസ്സില്ലാക്കേണ്ട സാമൂഹ്യപ്രാധാന്യമുള്ള ഒരു ചിത്രമാണ് മൈ ഗോഡ്. സ്വപ്നങ്ങളെ എങ്ങനെ സാക്ഷാത്കാരങ്ങളാക്കാം എന്നുള്ള ഒരു സന്ദേശംകൂടി ഈ ചിത്രം നല്‍കുന്നുണ്ട്.

കഥ പറയുമ്പോള്‍, മാണിക്യക്കല്ല്, 916 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം കുടുംബ പ്രേക്ഷകര്‍ക്കായി എം മോഹനന്‍ ഒരുക്കിയ ‘മൈ ഗോഡ്’ പ്രേക്ഷകപ്രശംസ നേടി മുന്നേറുന്നു.

 

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top