കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

‘പ്രേമിക്കുന്നവർക്കും പ്രേമിച്ച് പണി കിട്ടിയവർക്കും ഇനി പ്രേമിക്കാൻ പോകുന്നവർക്കും വേണ്ടി വരുന്നു…

Shajahanum-Pareekuttiyum‘ജനപ്രിയൻ’, ‘റോമൻസ്’, ഹാപ്പി ജേർണി’ എന്നീ സിനിമകൾക്കു ശേഷം ബോബൻ സാമുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “ഷാജഹാനും പരീക്കുട്ടിയും” എന്ന് പേരിട്ടു. കുഞ്ചാക്കോ ബോബനും ജയസൂര്യയും നായകൻമാരാകുന്ന ചിത്രത്തിൽ അമലാ പോൾ ആണു നായിക. ചിത്രം ഒരു ത്രികോണ പ്രണയകഥയല്ല പറയുന്നതെന്ന് സംവിധായകൻ ബോബൻ തന്നെ വ്യക്തമാക്കിയിരുന്നു. ‘പ്രേമിക്കുന്നവർക്കും പ്രേമിച്ച് പണി കിട്ടിയവർക്കും ഇനി പ്രേമിക്കാൻ പോകുന്നവർക്കും വേണ്ടി വരുന്നു എന്ന രസകരമായ ടാഗ് ലൈനോടെ വാലന്റൈൻ ദിനത്തിൽ ആണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വന്നത്.

ഒരു റൊമാന്റിക് കോമഡി ആയ സിനിമയുടെ തിരക്കഥ എഴുതുന്നത് വൈ.വി. രാജേഷാണ്‌. കുഞ്ചാക്കോ ബോബനും, ജയസൂര്യയും ഒന്നിച്ച ഗുലുമാൽ, ത്രീ കിംഗ്സ് എന്നീ ചിത്രങ്ങളുടെ രചന രാജേഷിന്റേതായിരുന്നു. മിലി, ലൈലാ ഓ ലൈലാ എന്നീ സിനിമകൾക്കു ശേഷം അമലാ പോൾ മലയാളത്തിലേക്ക് തിരിച്ചു വരികയാണ് ‘ഷാജഹാനും പരീക്കുട്ടിയു’മിലൂടെ.

അജു വർഗീസ്‌, ലാലു അലക്സ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനീഷ്‌ ലാൽ ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ സംഗീതം ഗോപിസുന്ദറിന്റേതാണ്. ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ‘ഷാജഹാനും പരീക്കുട്ടിയും’ മാർച്ചിൽ ചിത്രീകരണം ആരംഭിക്കും.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top