കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

വിയന്നയില്‍ സൗജന്യ ചലച്ചിത്രമേള തുടങ്ങി – Monichan Kalapurackal, Vienna, Austria

 വിയന്ന: മധ്യയൂറോപ്പിലെ ടൂറിസ്റ്റ് മേഖലകളില്‍ ഒന്നാം സ്ഥാനമലങ്കരിക്കുന്ന വേനല്‍ക്കാല ചലച്ചിത്രമേളയ്ക്ക് ഈ വര്‍ഷവും തുടക്കംകുറിച്ചു. ജൂണ്‍ മുപ്പതാം തീയതി ആരംഭിച്ച ചലച്ചിത്രമേള ശസപ്തംബര്‍ രണ്ടാം തീയതി പര്യവസാനിക്കും. അന്‍പതില്‍പരം നിര്‍മ്മാണ കമ്പനികള്‍ പ്രദര്‍ശിപ്പിക്കുന്ന നിരവധി ചലച്ചിത്രങ്ങള്‍ വിയന്നയുടെ ഒന്നാമത്തെ ജില്ലയില്‍ സ്ഥിതിചെയ്യുന്ന നിയമസഭയുടെ വിശാലമായ മൈതാനിയില്‍ (റാത്ത് ഹൗസ് പ്ലാറ്റ്‌സ്) സജ്ജീകരിച്ചിരിക്കുന്ന കൂറ്റന്‍ എ.എച്ച്.ഡി സ്‌ക്രീനിലാണ് പ്രദര്‍ശിപ്പിക്കുന്നത്. ആധുനിക ദൃശ്യശ്രാവ്യ രംഗത്തെ സാങ്കേതിക മികവുകളുടെ മാസ്മരിക സമന്വയം കൂടിയാണ് ഈ ചലച്ചിത്രമേള. സ്വദേശിയരും വിദേശിയരുമായ ആയിരക്കണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ഈഇ സൗജന്യമേളയ്ക്ക് ഭക്ഷണസ്റ്റാളുകളും വൈനും ബിയറും ഉള്‍പ്പെടെയുള്ള നിരവധി പാര്‍ലറുകളും ക്ലാസിക് സംഗീത കച്ചേരികളും സജ്ജീകരിച്ചിട്ടുണ്ട്.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top