കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേക റൂബി ജൂബിലിയും വിദ്യാഭ്യാസ സിമ്പോസിയവും 18ന്

 തിരുവനന്തപുരം: ഇന്റര്‍ചര്‍ച്ച് കൗണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ മെത്രാഭിഷേകത്തിന്റെ റൂബി ജൂബിലിയും പൗരോഹിത്യ സ്വീകരണത്തിന്റെ സുവര്‍ണ ജൂബിലിയും സംയുക്തമായി തിരുവനന്തപുരത്ത് ഈ മാസം 18ന് ആഘോഷിക്കും. തലസ്ഥാനത്തെ വിവിധ മതവിഭാഗങ്ങളുടെയും ക്രൈസ്തവ വിഭാഗങ്ങളുടെയും സാംസ്‌കാരിക – സാമൂഹിക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് ജൂബിലിയാഘോഷം സംഘടിപ്പിക്കുന്നത്.

വിദ്യാഭ്യാസരംഗത്തെ അഗാധ പണ്ഡിതനായ മാര്‍ പവ്വത്തിലിന്റെ ജൂബിലിയോടനുബന്ധിച്ച് ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകുന്നേരം നാലുവരെ ഒരു വിദ്യാഭ്യാസ സിമ്പോസിയം പിഎംജിയിലുള്ള ലൂര്‍ദ് ഫൊറോനാ പള്ളി ഹാളില്‍ നടത്തും. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ ഉദഘാടനം ചെയ്യുന്ന സിമ്പോസിയത്തില്‍ രാജു നാരായണ സ്വാമി ആമുഖ പ്രഭാഷണം നടത്തും.

സഭയും വിദ്യാഭ്യാസവും എന്ന വിഷയം ഡോ. ഫിലിപ്പ് ഞരളക്കാട്ടും, രാഷ്ട്രസൃഷ്ടിയില്‍ ക്രൈസ്തവസഭയുടെ പങ്കിനെപ്പറ്റി ഡോ. കുര്യാക്കോസ് കുമ്പളക്കുഴിയും, നീതിപൂര്‍വമായ ഒരു സമൂഹത്തിന്റെ സൃഷ്ടിയില്‍ ക്രൈസ്തവരുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. അലക്‌സാണ്ടര്‍ ജേക്കബും ജനപക്ഷ അവകാശങ്ങളെപ്പെറ്റി അഡ്വ. ഫ്രാന്‍സിസ് മംഗലത്തും പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

വൈകുന്നേരം നാലിനു ചേരുന്ന ജൂബിലി അനുമോദന സമ്മേളനം ധനമന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. മലങ്കര കത്തോലിക്കാസഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ അധ്യക്ഷതവഹിക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ആര്‍ച്ച്ബിഷപ് ഡോ. എം. സൂസപാക്യം ആശീര്‍വാദ സന്ദേശം നല്‍കും.

മേയര്‍ അഡ്വ. കെ. ചന്ദ്രിക, പാളയം ഇമാം ജമാലുദീന്‍ മങ്കട, കെ. മുരളീധരന്‍ എംഎല്‍എ, റോഷി അഗസ്റ്റിന്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, റവ. സാമുവല്‍ കറുകയില്‍ കോര്‍ എപ്പിസ്‌കോപ്പ, ഷെവലിയാര്‍ കോശി എം. ജോര്‍ജ്, ജോണിക്കുട്ടി ജെയിംസ് പഴയചിറ, ബിഷപ് സാമുവല്‍ മാര്‍ ഐറേനിയോസ്, റവ. ഡോ. ജോണ്‍ വി. തടത്തില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു പ്രസംഗിക്കും.

(ദീപിക)

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top