കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ഭരണങ്ങാനത്തെ പ്രേഷിത സാഗരമാക്കി കുഞ്ഞുമിഷനറിമാരുടെ സംഗമം

 ഭരണങ്ങാനം: ഭരണങ്ങാനത്തെ പ്രേഷിതസാഗരമാക്കി കുഞ്ഞുമിഷനറിമാരുടെ പ്രവാഹം. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ സന്നിധിയിലേക്കു മിഷന്‍ ലീഗിന്റെ നേതൃത്വത്തിലാണ് ആയിരക്കണക്കിനു കുഞ്ഞു മിഷനറിമാര്‍ ഒഴുകിയെത്തിയത്. പ്രേഷിത ചൈതന്യവും സംഘാടകമികവും നിറഞ്ഞുനിന്ന തീര്‍ഥാടനം ഭരണങ്ങാനത്തിനു വേറിട്ടൊരനുഭവമായി. മിഷന്‍ലീഗ് പാലാ രൂപതയുടെ ആഭിമുഖ്യത്തിലായിരുന്നു തീര്‍ഥാടനം.

പ്രാര്‍ഥനാമഞ്ജരികള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ കുട്ടികളോടൊപ്പം മുതിര്‍ന്നവരും പങ്കുചേര്‍ന്നു. കുഞ്ഞുമിഷനറിമാര്‍ വിശുദ്ധയുടെ കബറിടത്തിങ്കല്‍ പ്രാര്‍ഥിച്ചു വിശ്വാസ പ്രഖ്യാപനം നടത്തി. തീര്‍ഥാടനകേന്ദ്രത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, തീര്‍ഥാടനകേന്ദ്രം റെക്ടര്‍ റവ.ഡോ. ജോസഫ് തടത്തില്‍, മിഷന്‍ ലീഗ് രൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കൊല്ലംപമ്പില്‍, ഫൊറോന വികാരി ഫാ.ജോസ് അഞ്ചേരില്‍ തുടങ്ങിയവര്‍ ചേര്‍ന്നു തീര്‍ഥാടകരെ സ്വീകരിച്ചു.

ഓരോ വിശുദ്ധന്റെയും പുണ്യകുടീരം കര്‍ത്താവിന്റെ അങ്കണം തന്നെയാണെന്നതു തീര്‍ഥാടനത്തെ കൂടുതല്‍ മഹത്തരമാക്കുന്നതായി മാര്‍ കല്ലറങ്ങാട്ട് കുഞ്ഞുമിഷനറിമാരോടു പറഞ്ഞു. കുഞ്ഞുമക്കള്‍ക്കും യുവതീയുവാക്കള്‍ക്കും ദൈവത്തെ ഓര്‍ക്കാനുള്ള ഏറ്റവും നല്ല സമയമാണ് ഈ തീര്‍ഥാടന വേളയെന്നും ബിഷപ് പറഞ്ഞു.

വൈദികര്‍, സന്യസ്തര്‍, വിശ്വാസപരിശീലകര്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്കി. എട്ടാമത് അല്‍ഫോന്‍സാ തീര്‍ഥാടനമാണ് ഇന്നലെ നടന്നത്. പാലാ, ചേര്‍പ്പുങ്കല്‍, രാമപുരം, ഇലഞ്ഞി, കോതനല്ലൂര്‍, മുട്ടുചിറ, കുറവിലങ്ങാട് എന്നീ ഫൊറോനകള്‍ ഇടപ്പാടി കുരുശുപള്ളി ജംഗ്ഷനില്‍നിന്നും ഭരണങ്ങാനം, തുടങ്ങനാട്, തീക്കോയി, അരുവിത്തുറ, പൂഞ്ഞാര്‍, മൂലമറ്റം എന്നീ ഫൊറോനകള്‍ മേലമ്പാറ ദീപ്തിഭവന്‍ അങ്കണത്തില്‍നിന്നുമാണ് തീര്‍ഥാടനം ആരംഭിച്ചത്. ഇടപ്പാടി കുരുശുപള്ളി ജംഗ്ഷനില്‍ തീര്‍ഥാടനം രൂപത ചാന്‍സലര്‍ റവ.ഡോ.ജോസ് കാക്കല്ലില്‍, രൂപത പ്രസിഡന്റ് ബെന്നി മുത്തനാട്ടിനു തീര്‍ഥാടന പതാക നല്‍കി ഉദ്ഘാടനം ചെയ്തു. കത്തീഡ്രല്‍ വികാരി ഫാ. അലക്‌സ് കോഴിക്കോട്ട്, മിഷന്‍ലീഗ് രൂപത ഡയറക്ടര്‍ ഫാ.സെബാസ്റ്റ്യന്‍ കൊല്ലംപറമ്പില്‍, ഇടപ്പാടി പള്ളി വികാരി ഫാ. ജോസഫ് മണ്ണനാല്‍ എന്നിവരും രൂപത ജനറല്‍ ഓര്‍ഗനൈസര്‍ സാബു വേങ്ങച്ചുവട്ടില്‍, സെക്രട്ടറി തോമസ് അടപ്പുകല്ലുങ്കല്‍, സെബിന്‍ മാത്യു, ജോബി മാത്യു, ഫെവി ജോര്‍ജ്, റാണി ഡേവീസ്, ഫ്രാന്‍സിസ് ജോണ്‍, പ്രിയ ചാക്കോ, സിറിള്‍ സിറിയക്ക് എന്നിവരും നേതൃത്വം നല്കി.

മേലമ്പാറ ദീപ്തിഭവന്‍ അങ്കണത്തില്‍ മേലമ്പാറ ദീപ്തി മൈനര്‍ സെമിനാരി റെക്ടര്‍ ഫാ.ജോസഫ് കരോടന്‍ ഉദ്ഘാടനം ചെയ്തു. മിഷന്‍ലീഗ് അന്തര്‍ദേശീയ സമിതിയംഗം ജോസ് കരീക്കുന്നേല്‍ പതാകയേന്തി. സോബിച്ചന്‍ ചൊവ്വാറ്റുകുന്നേല്‍, ആന്‍സ് മാത്യു, മിന്നു ജേക്കബ് എന്നിവര്‍ നേതൃത്വം നല്കി.

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top