കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് കുടുംബസംഗമം

 ബര്‍ലിന്‍: ജര്‍മനിയില്‍ താമസിക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി ക്രിസ്താനികളുടെ കുടുംബസംഗമം ഒക്ടോബര്‍ 5, 6, 7 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ വിവിധ പരിപാടികളോടെ നടത്തുന്നു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ജര്‍മന്‍ ഇടവകയുടെ ചുമതല വഹിക്കുന്ന ഇടവക വികാരി ഫാ.ലൈജു മാത്യുവിന്റെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.
ഈ സമ്മേളനത്തില്‍ ആത്മീയ ഗുരുക്കന്‍മാരുടെ ചര്‍ചകളും പ്രഭാഷണങ്ങളും ഉണ്ടായിരിക്കും. കുടുംബസംഗമത്തോടനുബന്ധിച് വിശുദ്ധ കുര്‍ബാന, ബൈബിള്‍ പഠനക്‌ളാസ്, കുടുംബ നവീകരണ ധ്യാനം, പരമ്പരാഗത ഗാനങ്ങളുടെ ആലാപനം എന്നിവയും സംഘടിപ്പിചിട്ടുണ്ട്.
എല്ലാ കുടുംബാംഗങ്ങളെയും ഇടവക വികാരിയും മറ്റു ഭാരവാഹികളും ക്ഷണിക്കുന്നു. കുടുംബസംഗമത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഉടന്‍ പേര് റജിസ്‌റര്‍ ചെയുക.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
വികാരി ഫാ. ലൈജു മാത്യു (വികാരി) 061312171996
മാത്യു മാത്യു 02382 1258
കെ.വി. തോമസ് 0202 303544
മാത്യു| കാക്കനാട്ടുപറമ്പില്‍ 02405 85629
ഉമ്മന്‍ കോയിപ്പുറത്ത് 02583 918208
എബ്രഹാം കോശി 0521 2701098
വാര്‍ത്ത അയച്ചത്: ജോണ്‍ കൊചുകണ്ടത്തില്‍

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top