body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സീറോ മലബാര്‍ മഹാ തീര്‍ത്ഥാടനം നാളെ ; വാല്ശിങ്ങാം മാതൃ ഭക്ത സാഗരമാവും. Appachan kannanchira

 വാല്ശിങ്ങാം : സീറോ മലബാര്‍ സഭയുടെ നേതൃത്വത്തില്‍ മരിയ പുണ്യ കേന്ദ്രമായ വാല്ശിങ്ങാമില്‍ നാളെ നടത്തപ്പെടുന്ന ആറാമത് തീര്‍ത്ഥാടനം മരിയ ഭക്ത സാഗരമാവും. പ്രസുധേന്ധിമാരായ ഈസ്റ്റ് ആന്ഗ്ലിയായിലെ കേംബ്രിഡ്ജ് സീറോ മലബാര്‍ കാത്തലിക്ക് കമ്മ്യുനിറ്റി ആയിരങ്ങള്‍ക്കുള്ള അടിസ്ത്ഥാന സൌകര്യങ്ങള്‍ പൂര്‍ത്തിയാക്കി . തീര്‍ത്ഥാടകര്‍ക്ക് ചൂട് ചൂടോടെ മിതമായ നിരക്കില്‍ രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുവാന്‍ ഉള്ള സൌകര്യവും ഇതാദ്യമായി ഒരുക്കി കഴിഞ്ഞു.

താമരശ്ശേരി രൂപതയുടെ അഭിവന്ദ്യ മെത്രാന്‍ മാര്‍ റെമിജിയുസ് ഇഞ്ച്ചനാനിയില്‍ പിതാവ് മുഖ്യ കാര്‍മ്മികന്‍ എന്ന നിലയിലുള്ള അനുഗ്രഹീത സാന്നിദ്ധ്യം തീര്‍ത്താടനത്തിനു ആള്മീയ ശോഭ പകരും. ഈസ്റ്റ് ആന്ഗ്ലിയായിലെ ചാപ്ലിന്‍ ഫാ മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ ആണ് തീര്‍ത്താടനത്തിനു നേതൃത്വം വഹിക്കുന്നത്. റവ . ഫാ മോണ്‍സിഞ്ഞോര്‍ യുജിന്‍ ഹാര്‍ക്‌നെസ്സ് സഹായിയായി തീര്‍ത്താടകര്‍ക്കൊപ്പം ഉണ്ടാവും.
വാല്ഷിങ്ങാം പുണ്യ കേന്ദ്രത്തിന്റെ ചരിത്രം, അന്നേ ദിവസം പാടുന്നതും, ചൊല്ലാനുമുള്ളതുമായ പാട്ടുകളും, പ്രാര്‍ത്ഥനകളും, മറ്റും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പുസ്തകം വിതരണത്തിന് തയ്യാറായി. കുട്ടികളെ അടിമ വെക്കുന്നതിനും, കുമ്പസാരത്തിനും, പ്രത്യേക നിയോഗങ്ങള്‍ക്ക് പ്രാര്‍ത്തിക്കുന്നതിനും വാഹന പാര്‍ക്കിങ്ങുകള്‍ക്കും മറ്റും സൗകര്യം പൂര്‍ത്തിയായി.

ഹെന്‍ട്രി എട്ടാമന്‍ രാജാവ് കത്തോലിക്ക വിശ്വാസം വെടിയുന്നതിന് മുമ്പ് നഗ്‌ന പാതനായി പലതവണ തീര്‍ത്ഥാടനം നടത്തിയ വഴിയിലൂടെയാണ് തന്നെ ആണ് സീറോ മലബാര്‍ വിശ്വാസീ സമൂഹവും മരിയ ഭക്തി നിറവില്‍ നടന്നു നീങ്ങുക. മുമ്പ് തീര്‍ത്താടനത്തിനു പോകുമ്പോള്‍ ചെരുപ്പ് (സ്ലിപ്പര്‍) ))ഊരി വെക്കുന്ന കേന്ദ്രമായ സ്ലിപ്പര്‍ ചാപ്പല്‍ മാത്രമാണ് കത്തോലിക്കരുടെ അധീനതയില്‍ ഇപ്പോള്‍ ഉള്ളത്. മാതാവിന്റെ മധ്യസ്ത്തതയില്‍ അനേകം അത്ഭുത അനുഗ്രഹങ്ങള്‍ ലഭിക്കാറുള്ള വാല്ഷിങ്ങാം യു കെ യിലെ ഏറ്റവും വലിയ അഭയവും ആശ്രയവും ഉദ്ദിഷ്ട കാര്യ സാധ്യമിടവുമായാണ് എല്ലാ മാതൃ ഭക്തരും വിശ്വസിക്കുന്നത്. സ്ലിപ്പര്‍ ചാപ്പലില്‍ മധ്യസ്ഥം പ്രാര്‍ത്തിക്കുന്ന എന്തും സാധ്യമാവും എന്ന് തീര്‍ത്ഥാടകരുടെ അനുഭവ സാക്ഷ്യങ്ങള്‍ പറയാത്തവര്‍ ഇല്ലത്രെ.

11 :00 മണിയോടെ തീര്‍ത്ഥാടനം ആരംഭിക്കുന്ന വാല്ശിങ്ങാമിലെ െ്രെഫഡേ മാര്‍ക്കറ്റിലുള്ള അനൌണ്‍സിയേഷന്‍ ചാപ്പലിലേക്കുള്ള ( ചഞ22 6 ഉആ )ഗതാ ഗതം നിര്‍ത്തി വെക്കും. അതിനാല്‍ അതിനു മുമ്പായി വാഹനത്തില്‍ വരേണ്ടവര്‍ ആളെ ഇറക്കി തിരിച്ചു സ്ലിപ്പര്‍ ചാപ്പലിന്റെ പാര്‍ക്കിങ്ങില്‍ ( ചഞ22 6 അഘ ) കൊണ്ട് വന്നു വാഹനം പാര്‍ക്ക് ചെയ്യേണ്ടതാണ്. കൂടുതലായി വരുന്ന തീര്‍ത്താടകര്‍ക്കായി കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യം ഒരുക്കി കഴിഞ്ഞു. ഉച്ചക്ക് 12 :00 വാല്ശിങ്ങാമിലെ സ്ലിപ്പര്‍ ചാപ്പലിലേക്കുള്ള തീര്‍ത്ഥാടന യാത്ര ആരംഭിക്കും. മരിയ ഭക്തി ഗീതങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പരിശുദ്ധ ജപമാലയും അര്‍പ്പിച്ചുകൊണ്ട് മരിയ ഭക്തര്‍ വാല്ശിങ്ങാം മാതാവിന്റെ രൂപവും ഏന്തി വര്‍ണ്ണാഭമായ മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്നു നീങ്ങും.

സ്ലിപ്പര്‍ ചാപ്പലില്‍ എത്തിച്ചേര്‍ന്ന ശേഷം അടിമ വെക്കല്‍, തീര്‍ത്ഥാടന സന്ദേശം തുടര്‍ന്ന് ഭക്ഷണത്തിനായുള്ള ഇടവേള. ഉച്ച കഴിഞ്ഞു 2:45 നു അഭിവന്ദ്യനായ മാര്‍ റെമിജിയുസ് ഇഞ്ച്ചനാനിയില്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഗോഷമായ തിരുന്നാള്‍ സമൂഹ ബലി നടത്തപ്പെടും. സമാപനത്തോടനുബന്ധിച്ചു അടുത്ത വര്‍ഷത്തെ പ്രസുധേന്ധിമാരെ വാഴിക്കും.

ഏറ്റവും ശക്തയായ മധ്യസ്ഥ പരിശുദ്ധ മാതാവിന്റെ സംരക്ഷണത്തില്‍ പ്രാര്‍ഥനകള്‍ അര്‍പ്പിക്കുവാനും , അനുഗ്രഹങ്ങള്‍ നേടുവാനും, മരിയ സ്തുതി പ്രഘോഷിക്കുവാനും, യു കെ യിലെ ഏറ്റവും വലിയ തീര്‍ത്താടനത്തിലേക്ക് ഏവരെയും സസ്‌നേഹം ക്ഷണിക്കുന്നതായി സന്ഗാടകാരായ കേംബ്രിഡ്ജ് സീറോ മലബാര്‍ കാത്തലിക്ക് കമ്മിറ്റി അറിയിച്ചു. എല്ലാവര്‍ക്കും പ്രാര്‍ത്തിച്ചോരുങ്ങി വന്ന് മാതാവിന്റെ മധ്യസ്ഥതയില്‍ ഉദ്ദിഷ്ട കാര്യങ്ങള്‍ നേടുവാന്‍ കഴിയട്ടെ എന്ന് മാത്യു അച്ചന്‍ പ്രത്യേകം ആശംസിച്ചു .
കൂടുതല്‍ വിവരങ്ങള്‍ക്ക്
ടോജോ ചെറിയാന്‍ – 7877854744
റോബിന്‍ കുര്യാക്കോസ്-07961425750
റോയ്‌മോന്‍ ചാക്കോ-07960665323
ജോജി ജോസഫ്-07545233760
ഓമന ജോസ് -07898753525
ഷേര്‍ലി ജോസി -07930481388

തീര്‍ത്ഥാടനം 12 :00 മണിക്ക് ആരംഭിക്കുന്ന സ്ഥലത്തിന്റെ വിലാസം.
അനൌണ്‍സിയേഷന്‍ ചാപ്പല്‍ , െ്രെഫഡേ മാര്‍ക്കറ്റ് , വാല്ഷിങ്ങാം , , NR22 6 DB

തീര്‍ത്ഥാടന സമാപന സ്ഥലം.
സ്ലിപ്പര്‍) ചാപ്പല്‍ , NR22 6 AL , ഫോണ്‍ :01328820495

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top