കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്: ദിലീപ് മികച്ച നടന്‍, ശ്വേതാ മേനോന്‍ നടി

 തിരുവനന്തപുരം: 2011-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ദിലീപ് മികച്ച നടനുള്ള പുരസ്കാരവും സോള്‍ട്ട് ആന്റ് പെപ്പറിലെ അഭിനയത്തിന് ശ്വേതാ മേനോന്‍ മികച്ച നടിക്കുള്ള പുരസ്കാരവും നേടി. രഞ്ജിത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രം.

ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ഇവന്‍ മേഘരൂപനാണ് മികച്ച രണ്ടാമത്തെ ചിത്രം. ചാപ്പാ കുരിശിലെ അഭിനയത്തിന് ഫഹദ് ഫാസില്‍ മികച്ച രണ്ടാമത്തെ നടനായും ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിലമ്പൂര്‍ ആയിഷ രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു. പ്രണയം എന്ന ചിത്രത്തിലൂടെ ബ്ലെസിയാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത്. ജഗതി ശ്രീകുമാറാണ് (സ്വപ്ന സഞ്ചാരി) മികച്ച ഹാസ്യനടന്‍. ട്രാഫിക് എന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയ സഞ്ജു, ബോബി ടീമിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം ലഭിച്ചത്. ഊമക്കുയില്‍ പാടുമ്പോള്‍ എന്ന ചിത്രത്തില്‍ അഭിനയിച്ച മാളവിക നായരാണ് മികച്ച ബാലതാരം. രതിനിര്‍വേദം എന്ന ചിത്രത്തിലെ “ചെമ്പകപ്പൂങ്കാവിലെ’ എന്ന ഗാനം ആലപിച്ച സുധീപ് കുമാറാണ് മികച്ച ഗായകന്‍. ഇതേ ചിത്രത്തിലെ “കണ്ണോരം ശിങ്കാരം’ എന്ന ഗാനം ആലപിച്ച ശ്രേയാ ഘോഷാല്‍ ആണ് മികച്ച ഗായിക. ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഒരുക്കിയ ശരത് ആണ് മികച്ച സംഗീത സംവിധായകന്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ദീപക് ദേവാണ് (ഉറുമി). നായികയിലെ ഗാനത്തിന് ശ്രീകുമാരന്‍ തമ്പിക്കാണ് മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം ലഭിച്ചത്. ആദിമധ്യാന്തം എന്ന സിനിമയിലൂടെ ഷെറി മികച്ച നവാഗത സംവിധായകനായി. സുജിത് ആണ് മികച്ച കലാസംവിധായകന്‍ (നായിക) മികച്ച ശബ്ദലേഖകന്‍ രാജകൃഷ്ണന്‍(ഉറുമി), മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് പ്രവീണ (ഇവന്‍ മേഘരൂപന്‍). രാജേഷ്കുമാര്‍ ഒരുക്കിയ മഴവില്‍ നിറവിലൂടെ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു.

തിരുവനന്തപുരത്ത് മന്ത്രി കെ.ബി. ഗണേഷ്കുമാറാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. തമിഴ്‌സംവിധായകന്‍ ഭാഗ്യരാജിന്റെ നേതൃത്വത്തിലുള്ള ജൂറിയാണ് പുരസ്കാരങ്ങള്‍ തീരുമാനിച്ചത്.

 

 

Leave a Reply

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top