body style="margin: 0px;" data-gr-c-s-loaded="true"> കേട്ടിരിക്കു കൊതി തീരെ ! ആസ്വദിക്കൂ ആവോളം !
 

മിശിഹാ MISIHA.. Click on the picture

 

 

അനന്തസ്നേഹത്തില്‍ ആശ്രയം തേടി മരിച്ചവനൊരുനാള്‍ തിരിച്ചു വന്നു അത് സുവിശേഷക്കഥയിലെ ധൂര്‍ത്തപുത്രന്‍

ആ ധൂര്‍ത്തന്‍ ഞാനായിരുന്നു ആ താതന്‍ ദൈവമായിരുന്നു ആ പിതൃവാത്സല്യം അലിവോടെയെന്നെ വഴിനോക്കി നില്‍ക്കയായിരുന്നു

ആ ദിവസം ഇന്നായിരുന്നു ആ ഭവനം യേശുവായിരുന്നു സുവിശേഷം കേള്‍ക്കുമ്പോള്‍ ആത്മാവിലെന്നെ തഴുകുന്ന സ്നേഹമായിരുന്നു

തന്നാലും നാഥാ ആത്മാവിനെ തന്നാലും നാഥാ ആത്മാവിനെ ആശ്വാസദായകനെ തന്നാലും നാഥാ നിന്‍ ജീവനെ നിത്യസഹായകനെ

അകതാരിലുണര്‍വിന്റെ പനിനീരു തൂകി അവിരാമമൊഴുകിവരൂ വരദാനവാരിധേ ഫലമേകുവാനായ് അനുസ്യൂതമൊഴുകിവരൂ

പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന ജ്ഞാനമായ് ഒഴുകിവരൂ ആത്മീയ സന്തോഷം ദാസരില്‍ നല്‍കുന്ന സ്നേഹമായ് ഒഴുകിവരൂ

 

താതന്‍ വിളിക്കുന്നു സ്നേഹമായ് നാഥന്‍ വിളിക്കുന്നു മോദമായ് തന്‍ തിരു നിണവും മേനിയും നല്‍കീടാന്‍ നൈവേദ്യമാകുന്നു സ്നേഹരൂപന്‍

ഇടറി വീഴുമെന്‍ പാതയിലും കൈ തന്നുയര്‍ത്തുന്നു ദിവ്യനാഥന്‍  (2) പാപാന്ധകാരത്തിന്‍ വീചികളില്‍ പൊന്നൊളി തൂകുന്നു നല്ലിടയന്‍ (2)

ദൈവത്തിലൊന്നായ് വളര്‍ന്നീടുവാന്‍ പുണ്യത്തില്‍ നന്നായ് വളര്‍ന്നിടേണം (2) കതിര്‍ ചൂടും നന്മകള്‍ കരുതിവെയ്ക്കാം സ്വന്തമായ് തീര്‍ത്തീടാം സ്വര്‍ഗ്ഗരാജ്യം  (2)

 

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിനു നാഥാ, അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍ അധരങ്ങളെന്തിനു നാഥാ, ഈ ജീവിതമെന്തിനു നാഥാ

പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന കിളികളോടൊന്നുചേര്‍ന്നാര്‍ത്തു പാടാം പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന കുളിര്‍കാറ്റിലലിഞ്ഞു ഞാന്‍ പാടാം

അകലെയാകാശത്തു വിരിയുന്ന താരക മിഴികളില്‍ നോക്കി ഞാനുയര്‍ന്നുപാടാം വാനമേഘങ്ങളില്‍ ഒടുവില്‍ നീ എത്തുമ്പോള്‍ മാലാഖമാരൊത്തു പാടാം

 

ദൈവത്തിന്‍ വാഗ്ദാനമാം പാവനാത്മാവേ വരൂ ദൈവത്തിന്‍ വാഗ്ദാനമാം പാവനാത്മാവേ വരൂ ആശ്വാസദായകനേ ആമോദമേകാന്‍ വരൂ

നിത്യവും കൂടെയിരിക്കും സത്യത്തിന്നാത്മാവു നീയേ എന്നില്‍ നിറഞ്ഞ് എന്നും വസിക്കാന്‍ ഉന്നതദാനമേ വാ!

ദാനങ്ങളാലേ നിറയ്ക്കൂ നല്‍‍വരം നല്‍കി നയിക്കൂ പാരിടമെങ്ങും സാക്ഷിയായ് മേവാന്‍ പാവനരൂപിയേ വാ!

 

 

തിരുവോസ്തിയായ് എന്നിലണയും തിരുവോസ്തിയായ് എന്നിലണയും സ്നേഹം ദൈവസ്നേഹം അകതാരില്‍ അലിയാന്‍ വരുന്നു സ്നേഹം എന്റെ ഈശോ

ഇത്ര ചെറുതാകാന്‍ എത്ര വളരേണം ഇത്ര സ്നേഹിക്കാന്‍ എന്തു വേണം

നോവിച്ച നാവിലല്ലേ നാഥന്‍ സ്നേഹത്തിന്‍ കൂദാശയേകി നിന്ദിച്ച മാനസത്തില്‍ നീ കാരുണ്യതീര്‍ത്ഥവുമായ്

ക്രൂശിച്ച കൈയ്യിലല്ലേ നാഥന്‍ ജീവന്റെ മന്ന തന്നു കോപിച്ച മാനസത്തില്‍ നീ സ്നേഹാഗ്നിജ്വാലയുമായ്

 

തൃക്കൈകളില്‍ പൂജ്യപാദങ്ങളില്‍ കാണിക്കയായ് സ്വയം നല്‍കുന്നു ഞാന്‍

ആത്മാര്‍പ്പണം, ഈ ഹൃദയാര്‍പ്പണം കൈക്കൊള്ളുവാന്‍ കനിവാകേണമേ.

നിന്‍ ജീവനില്‍ ദിവ്യവിരുന്നാകുവാന്‍ പൊടിയുന്നു ഞാനും ബലിവേദിയില്‍ തിരുമുമ്പിലെ മെഴുതിരിയായി ഞാന്‍ ഉരുകുന്നു നാളം തെളിഞ്ഞീടുവാന്‍

സഹജാതരില്‍ എന്നും കാണുന്നിതാ മുറിവേറ്റ നിന്‍ പ്രിയ മുഖശോഭ ഞാന്‍ ആശ്വാസവും സ്നേഹപീയൂഷവും പകര്‍ന്നേകുവാന്‍ കൃപയേകേണമേ

 

ദിവ്യകാരുണ്യ നായകനേ ദിവ്യകാരുണ്യ നായകനേ വരൂ, എന്നുള്ളം കാത്തിരിപ്പൂ പൊന്‍ തൂമന്തഹാസവുമായ് വിണ്ണിന്‍ വാതില്‍ തുറന്നു വരൂ കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.

എന്റെ ആത്മത്തിന്‍ ഇല്ലായ്മയും എന്റെ അകതാരിന്‍ വല്ലായ്മയും സര്‍വ്വമേശുവേ, മറന്നെന്നില്‍ വാഴാന്‍ നിന്നാഗമം എന്തു ഭാഗ്യമേ. കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.

എന്റെ വിശ്വാസധാരയിങ്കല്‍ ഹാ! പ്രത്യാശ നീ മാത്രമേ ദിവ്യജോതിസ്സേ, വരികെന്റെ ചാരെ എന്‍ ഹൃത്തടം വെണ്മയാക്കിടാന്‍ കുമ്പിടുന്നു ഞങ്ങളിതാ ദിവ്യനായകാ സവിധേ.

 

ദിവ്യകാരുണ്യമേ ബലിവേദിയില്‍ ദിവ്യകാരുണ്യമേ ബലിവേദിയില്‍ ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍ നീ എന്നും മുറിക്കപ്പെടുന്നു സ്വയമേ ശൂന്യമാക്കുന്നു

മേശയ്ക്കുചുറ്റും ഒരുമിച്ചുകൂട്ടുന്ന സ്നേഹവിരുന്നാണു നീ ഭിന്നതകള്‍ മറന്നൊന്നുചേരാം കൂട്ടായ്മയില്‍ വളര്‍ന്നീടാന്‍ ഐക്യത്തില്‍ ഞങ്ങള്‍ പുലരാന്‍ തുണയ്ക്ക പങ്കുവയ്പ്പനുഭവം നല്‍കിയാലും

അനുരഞ്ജനത്തിന്റെ വരദാനമേകുന്ന കൂദാശയര്‍പ്പണമല്ലോ ശത്രുതകള്‍ അകന്നൊന്നു ചേരാം രമ്യതയില്‍ തഴച്ചീടാന്‍ സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ വാഴാന്‍ തുണയ്ക്ക ബലിദാന ചൈതന്യമേകിയാലും

Celebrate 2015 with Radio Heartbeats

Recent News

   
© 2012 all rights reserved Radio Heartbeats.com top